Blog Post

Karanavars > Articles by: admin

കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് തകർത്തത് 13 വാഹനങ്ങള്

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പതിമൂന്നോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമാണ് അപകടം. ഫോര്‍ട്ട് കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി […]

Read More

ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മധ്യ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദമാകാന്‍ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ മധ്യ കിഴക്കൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിച്ചേക്കും. തെക്ക് […]

Read More

ഭൂമി ഇടപാട് ആരോപണം; നമ്ബി നാരായണനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നമ്ബി നാരായണനെതിരായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സി ബി ഐ മുന്‍ ജോയിന്റ് ഡയറക്‌ടര്‍ രാജേന്ദ്ര നാഥ് കൗല്‍, ഡി വൈ എസ്‌ പി ഹരിവത്സന്‍ എന്നിവര്‍ക്ക് നമ്ബി നാരായാണന്‍ തമിഴ്‌നാട്ടില്‍ ഭൂമി നല്‍കിയെന്നാണ് എസ് വിജയന്റെ ആരോപണം. അതേസമയം, ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. നേരത്തെ വിചാരണ കോടതി […]

Read More

കരുവന്നൂര്‍ തട്ടിപ്പ്; ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ ​പങ്കെടുത്ത് മന്ത്രി ആര്‍. ബിന്ദു

തൃശ്ശൂര്‍:  ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയുമെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി […]

Read More

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചെന്ന് കണ്ടെത്തി

കൊച്ചി: മുന്‍ മിസ്‌കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്. […]

Read More

പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്ബോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടികൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയർന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവിൽ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴ […]

Read More

വർഷത്തിൽ 6000 ഇലക്‌ട്രിക് ഓട്ടോകൾ ഇറക്കേണ്ടയിടത്ത് 100 എണ്ണം പോലും ഇറക്കിയില്ല; കെഎഎൽ എം ഡി ഷാജഹാനെ പുറത്താക്കി സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമി‌റ്റഡിന്റെ എം.ഡി സ്ഥാനത്ത് നിന്നും എ.ഷാജഹാനെ പുറത്താക്കി. അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലിൽ നിർബാധം നടക്കുന്നതായി തെളിവുകൾ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്. പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി. പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ നിർമ്മിക്കാൻ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വർഷത്തിൽ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 എണ്ണം പോലും മാനേജ്‌മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുള‌ള […]

Read More

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ദേശീയപാത ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച്‌ ജാമ്യം അനുവദിക്കണമെന്ന് പ്രതികള്‍ വാദിച്ചു. . എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

Read More

ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം; മാര്‍ച്ചും ധര്‍ണയും

കൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18-ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ധനവിലക്കെതിരായ കോണ്‍ഗ്രസ്‌ സമരം ജനം നെഞ്ചിലേറ്റിയെന്നും അദ്ദേഹം പറഞ്ഞു.സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നല്‍കാന്‍ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം. പാലക്കാട്‌ മുതലമടയിലെ ജാതി വിവേചനത്തിന് […]

Read More