Blog Post

Karanavars > Articles by: admin

സിനിമകളിലും നാടകങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്

കാബൂള്‍: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ പുരുഷന്മാരെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് […]

Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം അനുവദിക്കാതെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൃഷിയ്‌ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌. നിയന്ത്രണമില്ലാതെ പൊതുജനങ്ങൾക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. വേട്ട അനുവദിച്ചാൽ ഗുരുതരമായ പ്രശ്നമുണ്ടാകും. കേരളത്തിന് മറ്റ് സഹായങ്ങൾ നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടത്. സാധാരണക്കാരായ കർഷകർക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുക […]

Read More

പാലക്കാട്ടെ ആർഎസ്എസ് നേതാവിന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡയിൽ

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം സ്വദേശി സുബൈർ, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അതേസമംയ കസ്റ്റഡിയിൽ എടുത്തവർക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തിൽ പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഇവർ പ്രതികളുമായി […]

Read More

ഇന്ത്യയുടെ ധീരപുരുഷൻ അഭിനന്ദന്‍ വര്‍ദ്ധമാൻ വീര്‍ ചക്ര ഏറ്റുവാങ്ങി, പുരസ്കാരം ലഭിച്ചത് യുദ്ധ മുഖത്ത്  പാകിസ്ഥാനെ വിറപ്പിച്ച ധീരതയ്ക്ക്

ന്യൂഡൽഹി:ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദന്‍ വര്‍ദ്ധമാൻ വീര്‍ ചക്ര ബഹുമതി സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാകിസ്ഥാനിലെ ബലാകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം […]

Read More

ആന്ധ്രയിലെ ഡാമിൽ വിള്ളല്‍; മാറ്റിപാർപ്പിച്ചത് 20 ഗ്രാമങ്ങളിലെ ജനങ്ങളെ

തിരുപ്പതി: ആന്ധ്രപ്രദേശിലെ പ്രസിദ്ധമായതും 500 വർഷത്തിലേറെ പഴക്കമുള്ളതുമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഇത് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച കണ്ടെത്തിയത്. ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള […]

Read More

ഡി എൻ എ പരിശോധന അട്ടിമറിച്ചേക്കും, കുഞ്ഞിന്റെ സാമ്പിളിനൊപ്പം തങ്ങളുടെ സാമ്പിളുമെടുക്കണം; ആവശ്യമുയർത്തി അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ. ഡി എൻ എ പരിശോധന എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങൾക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അവർ ഉയർത്തി. […]

Read More

എസ്.ഐയെ കൊലപ്പെടുത്തിയ കേസ്: പത്തും ഏഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിൽ. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. അൽപ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക […]

Read More

പിണറായിക്ക് തുടർ ഭരണം നൽകിയ ഭക്ഷ്യക്കിറ്റ് ഇനിയില്ല, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: പിണറായി വിജയന് തുടർ ഭരണം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കുന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി. ‘കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ […]

Read More

സമരം പിൻവലിക്കില്ല; കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുംവരെ തുടരും- രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം–ടിക്കായത്ത് പറഞ്ഞു. ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ബില്ലിന്റെ […]

Read More

റോയല്‍ ചാലഞ്ചേഴ്സിനായി പാഡണിയാന്‍ ഇനിയില്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ എ ബി ഡിവില്ലിയേഴ്സ്

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket). സോഷ്യല്‍ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ […]

Read More