Blog Post

Karanavars > Articles by: admin

ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ

ന്യൂഡൽഹി : ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്‌തു. 2019ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ […]

Read More

ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

ന്യൂഡൽഹി: ഡെങ്കിപ്പനി വ്യാപനത്തെ തുട‌ർന്ന് കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസംഘം എത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനും സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുന്നതിനുമാണ് വിദഗ്ദ്ധ സംഘമെത്തുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ എൺപത് ശതമാനവും കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകാശ്മീർ എന്നിവിടങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് നിലവിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഡെങ്കിപ്പനിയുടെ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി മൻസൂഖ് […]

Read More

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കും

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ്.ജോസഫിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കൂടിയാണ് ജോസഫ്. ഇന്നലെയാണ് എറണാകുളം വൈറ്റില സ്വദേശി പി.ജി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കാര്‍ തകര്‍ത്തതിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനാണ് സാധ്യത. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ […]

Read More

കൊവിഡ് തീർന്നാലുടൻ പബ്ബ്, ഐടി പാർക്കുകളിലെ പോരായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി പാർക്കുകളിൽ പബ്ബിന്റെ കുറവ് കൊവിഡ് തീർന്നാലുടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറ‌ഞ്ഞു. ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി എത്തുന്ന വിവിധ കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കുറവ് പബ്ബുകൾ ഇല്ലെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി പബ്ബുകൾ തുടങ്ങുന്നത് സംബന്ധിച്ച് ആലോചന നടത്തിയിരുന്നെങ്കിലും കൊവിഡ് മൂലം തുടർ നടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. കൊവിഡ് […]

Read More

വെയിറ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ആര്യനാട് : ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച്‌ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 8.45 ന് ആര്യനാട് ചെറുമഞ്ചലിലാണ് സംഭവം നടന്നത്. ബസ് പിന്നിലേക്കെടുത്തതാണ് അപകട കാരണം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നിന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. സോമന്‍നായര്‍ (65), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) […]

Read More

വിരാട് കൊഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയ്ക്കുമെതിരെ ബലാത്സംഗ ഭീഷണി

ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കും എതിരെ ബലാത്സംഗ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയുളള ഭീഷണിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം കോഹ്ലിക്കും മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘കോഹ്ലിയുടെ ഒമ്ബത് മാസം പ്രായമായ മകള്‍ക്ക് എതിരെ വളരെ മോശം രീതിയിലുളള കമന്റുകളാണ് […]

Read More

ട്രെയിനിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കും ഭർത്താവിനും ആക്രമണം; രണ്ട് പേർ പിടിയിൽ

കൊല്ലം : ദൃശ്യമാദ്ധ്യമപ്രവർത്തകയ്‌ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ട്രെയിനിൽ വച്ച് ആക്രമണം. മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതിയറ സ്വദേശി കെ. അജൽ( 23), കോഴിക്കോട് ചേവായൂർ സ്വദേശി അതുൽ (23 ) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മലബാർ എക്‌സ്‌പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിൻ ചിറയിൻകീഴ് എത്തിയപ്പോഴാണ് യുവാക്കൾ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്‌തതോടെ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് ചിറയിൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന […]

Read More

സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ […]

Read More

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.

Read More

നോക്കുകൂലി ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്ബ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും […]

Read More