Blog Post

Karanavars > Articles by: admin

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ നടപടി; അഞ്ച് സി.പി.എം. നേതാക്കള്‍ അറസ്റ്റില്‍……

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും ബുധനാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും. 2019 ഫെബ്രുവരി 17-നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് […]

Read More

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു……

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

Read More

തൃക്കാക്കര നഗരസഭയിലെ തമ്മിലടി; രണ്ട് കൗൺസിലർമാർ അറസ്‌റ്റിൽ

കൊച്ചി: തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിനിടെയുണ്ടായ തമ്മിലടിയിൽ രണ്ട് കൗൺസിലർമാർ അറസ്‌റ്റിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ സി.സി വിജുവിനെയും സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ എം.ജെ ഡിക്‌സണെയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ സി.സി വിജുവിനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ പങ്കുള‌ള മ‌റ്റ് ചില കൗൺസിലർമാരുടെ വീട്ടിൽ പൊലീസെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അറസ്‌റ്റ് ഭയന്ന് ഇവർ മുങ്ങിയതായാണ് വിവരം. ഓണക്കാലത്ത് തൃക്കാക്കര നഗരസഭയിലുണ്ടായ പണക്കിഴി വിവാദത്തിൽ ചെയർപെഴ്‌സൺ അജിതാ തങ്കപ്പനെതിരെ […]

Read More

കർഷക സമരത്തിൽ ആരൊക്കെ മരണപ്പെട്ടു എന്ന് അറിയില്ല, രേഖകൾ ഇല്ലാത്തതിനാൽ ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കർഷക പ്രതിഷേധങ്ങളെ തുടർന്ന് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ, ഇരു സഭകളിലും ചർച്ചകൾ കൂടാതെയാണ് പിൻവലിച്ചത്. എന്നാൽ ഈ നിയമങ്ങൾക്കെതിരെ ഒരു വർഷമായി ഡൽഹി അതിർത്തികളിൽ ക്യാമ്പ് ചെയ്ത് സമരം നടത്തുന്ന കർഷകരുടെ മറ്റ് ആവശ്യങ്ങൾ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ല. സമരത്തിനിടെ വിവിധ കാരണങ്ങളാൽ മരണപ്പെട്ട 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നാണ് സമരമുന്നണി പ്രധാനമായും ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ കർഷകരുടെ മരണത്തിന് സർക്കാരിന്റെ പക്കൽ […]

Read More

കൊട്ടിയൂർ പീഡനക്കേസ്; റോബിൻ വടക്കുംചേരിക്ക് ശിക്ഷ ഇളവ്, പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ കുറ്റവാളി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ പത്ത് വർഷവും ഒരു ലക്ഷം രൂപയുമായി കുറച്ചു. ഇരുപത് വർഷം തടവാണ് പത്ത് വർഷമായി കുറച്ചത്. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പള്ളിയിൽ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എൻട്രി ജോലികളും ചെയ്തിരുന്ന പെൺകുട്ടിയെ, കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി […]

Read More

നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു……

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡൽഹിയിൽനിന്ന്‌ അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് നടി […]

Read More

ഒമിക്രോണ്‍: ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഇന്നുമുതല്‍ കർശന നിയന്ത്രണങ്ങള്‍……

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍‘ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് വേണ്ടത്. കൂടാതെ, ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം […]

Read More

ആന്റണി പെരുമ്പാവൂരടക്കമുള്ള നിർമാതാക്കളുടെ ഓഫീസിൽ ആദായ നികുതി റെയ്ഡ്, പരിശോധന ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട്

കൊച്ചി: മൂന്ന് മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്രണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ ടി ടി പ്‌ളാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൊച്ചി ഇൻകം ടാക്സിന്റെ കീഴിലുള്ള ടി ഡി എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഇതുവരെയായും അവസാനിച്ചിട്ടില്ല. അടുത്ത കാലത്ത് ഈ മൂന്ന് നിർമാതാക്കളുടേയും ചിത്രങ്ങൾ ഒ ടി ടി പ്‌ളാറ്റ്ഫോമിലേക്ക് നൽകിയിരുന്നു. 150 കോടിയോളം രൂപയാണ് […]

Read More

ഒരു കുടുംബം തന്നെ തലമുറകളായി ഒരു പാർട്ടിയെ നയിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല- മോദി

ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിയെ തലമുറകളായി ഒരു കുടുംബം തന്നെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്. ‘കുടുംബത്തിനുവേണ്ടിയുള്ള പാര്‍ട്ടി, കുടുംബത്താല്‍ നയിക്കപ്പെടുന്ന പാര്‍ട്ടി… ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ? ഒരു കുടുംബം പലതലമുറകളായി ഒരു പാര്‍ട്ടിയെ നയിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാര്‍ട്ടികളെ നോക്കൂ..’ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്. ഇന്ത്യ […]

Read More

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും; ഡിസംബര്‍ പത്ത് മുതല്‍ സമരം പ്രഖ്യാപിച്ച് അനുപമ

തിരുവനന്തപുരം: കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം […]

Read More