Blog Post

Karanavars > Articles by: admin

അവരുടെ ശമ്പളം ഞങ്ങളേക്കാൾ കൂടുതൽ; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ

തിരുവനന്തപുരം: കെഎഎസിന് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. ഐഎഎസ് ശമ്പളത്തേക്കാൾ കൂടുതലാണ് കെഎഎസിന്റെ ശമ്പളമെന്നതാണ് പ്രധാന പരാതി. അടിസ്ഥാന ശമ്പളം 81800 രൂപയാണെങ്കിലും മറ്റ് അലവൻസുകളായ ഡിഎയും എച്ച്ആർഎയും ചേരുന്നതോടെ ഒരു ലക്ഷം രൂപയ്‌ക്ക് പുറത്താകും. കെഎഎസുകാരുടെ പരിശീലിന കാലത്ത് അടിസ്ഥാന ശമ്പളം മാത്രമാണ് നൽകുക എന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. അതേസമയം, ഐഎഎസുകാരുടെ പരിശീലന കാലയളവിൽ കിട്ടുന്നത് 51600 രൂപയാണ്. അലവൻസെല്ലാം ചേർത്ത് കിട്ടുന്നത് 74000 […]

Read More

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തിരിച്ചെത്തി……

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന […]

Read More

മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കി; ജനപ്രതിനിധി സർക്കാർ ജീവനക്കാരനല്ലെന്നും ഹൈക്കോടതി

കൊച്ചി: മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്‌തിക സൃഷ്‌ടിച്ച്‌ 2018 ലാണ് ആര്‍ പ്രശാന്തിനെ സര്‍ക്കാര്‍ നിയമിച്ചത്. ഇത് ചോദ്യം ചെയ്തു കൊണ്ട് പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ പദവിയില്‍ സൂപ്പര്‍ നൂമററി പോസ്റ്റ് സൃഷ്ടിച്ചായിരുന്നു നിയമനം. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ല, ഒരു […]

Read More

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 84 ദിവസം തന്നെ: വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് കോടതി റദ്ദാക്കി

കൊച്ചി:കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിള്‍ ബെഞ്ച് കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍. ഉത്തരവോടെ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായി […]

Read More

ബിനോയ് കോടിയേരി കേസിൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ബിനോയ് കോടിയേരി കേസിൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിdna സ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡി.എൻ.എ. ഫലം പോലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പോലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് […]

Read More

സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍……

തിരുവല്ല: തിരുവല്ലയില്‍ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. […]

Read More

തിരുവനന്തപുരത്ത് കുട്ടികളിൽ വാക്സിൻ മാറി കുത്തിവെച്ചു; 15 വയസിലെ വാക്സിന് പകരം നൽകിയത് കോവിഷീൽഡ്……

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കോവിഡ് വാക്സിനായ കോവിഷീൽഡാണ് നൽകിയത്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 15-ാം വയസിൽ എടുക്കേണ്ട കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. കുത്തിവെപ്പ് എടുക്കുന്ന സ്ഥലം മാറി കോവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്തേക്കാണ് കുട്ടികൾ പോയതെന്നാണ് വിവരം. തുടർന്ന് രണ്ടുപേർക്കും കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി […]

Read More

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഡിസംബര്‍ മൂന്ന്, നാല് തിയതികളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. കാറ്റിലും മഴയിലും വൈദ്യുതി കമ്ബികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്ബരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള […]

Read More

സ്‌കൂളിലെ ടോയ്‌ല‌റ്റ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പിണറായിയിൽ അദ്ധ്യാപകനെതിരെ കേസ്

കണ്ണൂർ: സ്‌കൂളിൽ പെൺകുട്ടികളുടെ ടോയ്‌ല‌റ്റ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. കണ്ണൂർ പിണറായിയിൽ കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബർ 29നാണ് സ്‌കൂളിലെ അദ്ധ്യാപകനായ ഇയാൾ ടോയ്‌ല‌റ്റിന് സമീപം നിന്നുകൊണ്ട് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം അന്വേഷിച്ച പൊലീസ് ഇയാൾക്കെതിരെ പോക്‌സോ കേസ് എടുക്കുകയായിരുന്നു.

Read More

മുസ്​ലിം പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍

മുസ്​ലിം പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ആരാധനാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വര്‍ഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാന്‍ ഇത് ഇടവരുത്തുമെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ് ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. […]

Read More