ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ സല്യൂട്ട്
ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമർപ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡൽഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ […]