Blog Post

Karanavars > News > Keralam > ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി എത്തിയ പൊലീസ് ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത്

ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി എത്തിയ പൊലീസ് ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത്

പാലാ: സ്വകാര്യ ബസില്‍ എട്ടാം ക്ളാസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സല്‍ (31), ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി ഡ്രൈവര്‍ എബിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒത്താശ ചെയ്ത മറ്റൊരു കണ്ടക്ടര്‍ ഓടി രക്ഷപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഷട്ടറിട്ട് പാര്‍ക്കു ചെയ്തിരുന്ന ബസില്‍ സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട ഒരാള്‍ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സി.. കെ.പി. ടോംസണും സംഘവും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ കുതിച്ചെത്തുകയായിരുന്നു.

പൊലീസ് ബസില്‍ കയറി നോക്കിയപ്പോള്‍ സ്‌കൂള്‍ യൂണിഫോം അണിഞ്ഞ പെണ്‍കുട്ടിയും യുവാവും ബാക്ക് സീറ്റില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്നതാണ് കണ്ടത്.

ബസ് കണ്ടക്ടറായ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സലിനെ (31) കൈയ്യോടെ പിടികൂടി.വിവാഹിതനായ അഫ്‌സല്‍ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വശീകരിക്കുകയായിരുന്നു. അഫ്‌സല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടി കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തിയത്. പനി ആണെന്നു പറഞ്ഞ് അഫ്‌സല്‍ തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ ആ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ലെന്ന കാരണത്താല്‍ മുടക്കി. പെണ്‍കുട്ടിയെ ബസില്‍ കയറ്റിയ ശേഷം സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും അഫ്‌സലിന് ഒത്താശചെയ്ത് ഷട്ടര്‍ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത ശേഷം പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് മുമ്ബ് രണ്ടുതവണ അഫ്‌സല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വിവരം കിട്ടിയെന്നും പൊലീസ് പറഞ്ഞു.13 കാരിയായ പെണ്‍കുട്ടിയെ പൊലീസ് പിന്നീട് കൗണ്‍സലിംഗിന് വിധേയമാക്കി.

Leave a comment

Your email address will not be published. Required fields are marked *