Blog Post

Karanavars > News > Slider News > ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് 45,000 രൂ​പ ന​ഷ്​​​ട​മാ​യി

ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് 45,000 രൂ​പ ന​ഷ്​​​ട​മാ​യി

ബം​ഗ​ളൂ​രു: ഓ​ണ്‍ലൈ​നാ​യി തേ​ങ്ങ​ക​ള്‍ വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച്‌ സ്ത്രീ​ക്ക് ന​ഷ്​​ട​മാ​യ​ത് 45,000 രൂ​പ.

ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​മാ​ന​പു​ര​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ ​ബം​ഗ​ളൂ​രു സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി കു​റെ തേ​ങ്ങ​ക​ള്‍ ഒ​ന്നി​ച്ച്‌ ല​ഭി​ക്കാ​നു​ള്ള വ​ഴി തേ​ടി ഗൂ​ഗി​ളി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൈ​സൂ​രു ആ​ര്‍.​എം.​സി യാ​ര്‍ഡി​ലെ മ​ല്ലി​കാ​ര്‍ജു​ന്‍ എ​ന്ന വ്യ​ക്തി​യു​ടെ ന​മ്ബ​ര്‍ ക​ണ്ട​ത്.

ഈ ​ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. എ​ന്നാ​ല്‍, മു​ഴു​വ​ന്‍ പ​ണ​വും മു​ന്‍കൂ​റാ​യി അ​യ​ക്ക​ണ​മെ​ന്ന് മ​ല്ലി​കാ​ര്‍ജു​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച്‌ 45,000 രൂ​പ സ്ത്രീ ​ഗൂ​ഗി​ള്‍ പേ ​വ​ഴി അ​യ​ച്ചു​കൊ​ടു​ത്തു. എ​ന്നാ​ല്‍, കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തേ​ങ്ങ എ​ത്താ​ത്ത​തി​നാ​ല്‍ സ്ത്രീ ​മൈ​സൂ​രു​വി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ആ​ര്‍.​എം.​സി യാ​ര്‍ഡി​ല്‍ മ​ല്ലി​കാ​ര്‍ജു​ന്‍ എ​ന്ന ആ​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

തു​ട​ര്‍​ന്ന് ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ വ്യാ​പാ​ര സ്ഥാ​പ​നം ആ​ര്‍.​എം.​സി യാ​ര്‍​ഡി​ല്‍ അ​ല്ലെ​ന്നും പാ​ണ്ഡ​വ​പു​ര​യി​ലാ​ണെ​ന്നും മ​ല്ലി​കാ​ര്‍​ജു​ന്‍ പ​റ​ഞ്ഞു. അ​വി​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴും അ​ത്ത​ര​മൊ​രു ആ​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​തോ​ടെ​യാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ മ​ല്ലി​കാ​ര്‍​ജു​ന്‍, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളി​ല്‍ വ​ഞ്ച​ന​ക്കു​റ്റ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a comment

Your email address will not be published. Required fields are marked *