Blog Post

Karanavars > News > International > യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങള്‍ മാറ്റി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി.

വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച അവധി നല്‍കുന്ന രാജ്യമായും യുഎഇ മാറുകയാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ഗള്‍ഫ് രാജ്യങ്ങളിലെ അവധി. എന്നാല്‍, പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയും ജനുവരിമുതല്‍ മാറും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി,ഞായര്‍ ദിവസങ്ങളിലും ഇനി അവധിയാകും. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അന്താരാഷ്ട്ര കമ്ബനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.

സര്‍ക്കാര്‍ ജീവനകാര്‍ക്ക് ഏറ്റവും നീണ്ട വാരാന്ത്യ അവധിയുള്ള രാജ്യമായും യുഎഇ മാറുന്നു. ആഴ്ചയില്‍ നാലര ദിവസം മാത്രമാകും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി സമയം. ആഴ്ചയില്‍ ആകെ മുപ്പത്തിയാറര മണിക്കൂര്‍. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും.

ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന മുഖവുരയോടെയാണ് യുഎഇ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മേഖലയിലെ അവധി പുനഃ ക്രമീകരിച്ചതോടെ സ്വകാര്യ മേഖലയിലും മാറ്റമുണ്ടാകും. ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രം അവധി നല്‍കുന്ന കമ്ബനികള്‍ ഇത് ശനിയാഴ്ചയിലേക്കോ ഞായറാഴ്ചയിലേക്കോ മാറ്റും. വെള്ളി, ശനി അവധി നല്‍കിയിരുന്ന കമ്ബനികള്‍ വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച അവധി നല്‍കും. വരും ദിവസങ്ങളിലാകും കമ്ബനികള്‍ തീരുമാനം പ്രഖ്യാപിക്കും

Leave a comment

Your email address will not be published. Required fields are marked *