Blog Post

Karanavars > News > Keralam > 28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

28 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം; സ്വപ്ന ഇന്ന് മോചിതയായേക്കും

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്.

ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ.

Leave a comment

Your email address will not be published. Required fields are marked *