Blog Post

Karanavars > News > Keralam > മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി. ജലനിരപ്പ് സംബന്ധിച്ച്‌ കേരള, തമിഴ്നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് തയാറാകണംമേല്‍നോട്ട സമിതി ഇക്കാര്യം ഉടന്‍ തീരുമാനമെടുക്കണം. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യണം. അങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീപ് ഗുപ്ത ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ തോതില്‍ മഴ ചെയ്യുകയാണ്. വരും ദിവസങ്ങളിലും മഴ കൂടാന്‍ സാധ്യതയുണ്ട്. ആളുകള്‍ ഭീതിയോടെയാണ് കഴിയുന്നത്. 2018ലെ പോലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് വിഷയത്തില്‍ അടിയന്തര സാഹചര്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ ഏഴു മണിവരെ 137.2 അടി വെള്ളമാണുള്ളത്. 2220 ക്യൂസെസ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 139 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമില്ലെന്നും തമിഴ്നാട് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *