മുല്ലപ്പെരിയാർ: തമിഴ്നാട്ടിലേക്ക് ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു
ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലെ കർഷകരുടെ കൃഷി ആവശ്യങ്ങൾക്കായി വെള്ളം കൊണ്ടുപോയി തുടങ്ങി. തമിഴ്നാട്ടിലെ തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പെൻസ്റ്റോക്ക് പൈപ്പിലേക്കുള്ള ഷട്ടർ ഉയർത്തി ജലം തുറന്നുവിട്ടത്. സാധാരണയായി ജൂൺ ഒന്നിനാണ് ഒന്നാം നെൽ കൃഷിക്കായി മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നുവിടുന്നത് പതിവ്. എന്നാൽ, ഇത്തവണ അണക്കെട്ടിന്റെ നീർപിടിത്ത പ്രദേശങ്ങളിൽ മഴ കുറഞ്ഞതിനെത്തുടർന്ന് നീരൊഴുക്ക് കുറഞ്ഞതിനാൽ ജലസേചനം രണ്ട് മാസത്തോളം വൈകുകയായിരുന്നു. തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 121 അടി പിന്നിട്ടതോടെയാണ് തേനി ജില്ലാ […]