Blog Post

Karanavars > News > Keralam > തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ തടയാനാകില്ല;ഹൈക്കോടതി

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ തടയാനാകില്ല;ഹൈക്കോടതി

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ ദിനത്തില്‍ താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുഅതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. എല്‍ഡിഎഫും, യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ബിഎംഎസ് ഹര്‍ത്താലിന് പിന്തുണ നല്‍കുന്നില്ല. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകള്‍ തുറക്കില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *