Blog Post

Karanavars > News > Keralam > സമുദ്ര പരീക്ഷണം വിജയം; ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി

സമുദ്ര പരീക്ഷണം വിജയം; ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ അ​ഞ്ചു​ദി​വ​സം നീ​ണ്ട ആ​ദ്യ​ഘ​ട്ട സ​മു​ദ്ര​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന പ്ര​ഥ​മ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ.​എ​ന്‍.​എ​സ്​ വി​ക്രാ​ന്ത് കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി.

ഈ ​മാ​സം​ നാ​ലി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ​ണ​മാ​ണ്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ സ​മാ​പി​ച്ച​ത്. സ​മാ​ന​രീ​തി​യി​ല്‍ ആ​റ് പ​രീ​ക്ഷ​ണ​യാ​ത്ര​കൂ​ടി ന​ട​ത്തി​യ​തി​നു​ശേ​ഷം കൊ​ച്ചി ക​പ്പ​ല്‍​ശാ​ല നാ​വി​ക​സേ​ന​ക്ക് ഐ.​എ​ന്‍.​എ​സ്​ വി​ക്രാ​ന്തി​നെ കൈ​മാ​റും.

തു​ട​ര്‍​ന്നാ​യി​രി​ക്കും ആ​യു​ധ​ങ്ങ​ള്‍ വ​ഹി​ച്ചു​ള്ള പ​രീ​ക്ഷ​ണം. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ക​മീ​ഷ​ന്‍ ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​പ്പ​ല്‍​ശാ​ല​യു​ടെ​യും നാ​വി​ക​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍. പ്രൊ​പ്പ​ല്‍​ഷ​ന്‍ പ്ലാ​ന്‍​റ്, നാ​വിേ​ഗ​ഷ​ന്‍, ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഹ​ള്‍ എ​ക്വി​പ്മെന്‍റ്, പ​വ​ര്‍ ജ​ന​റേ​ഷ​ന്‍ ആ​ന്‍​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍(​പി.​ജി.​ഡി) തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. വി​ക്രാ​ന്തി​െന്‍റ നി​ര്‍​മാ​ണ​ത്തോ​ടെ ത​ദ്ദേ​ശീ​യ​മാ​യി വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത് നി​ര്‍​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യും ചേ​രും. നാ​വി​ക​സേ​ന​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നേ​വ​ല്‍ ഡി​സൈ​നാ​ണ് കൊ​ച്ചി​ന്‍ ഷി​പ്​​യാ​ര്‍​ഡ് ലി​മി​റ്റ​ഡി​ല്‍ നി​ര്‍​മി​ക്കു​ന്ന ക​പ്പ​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്.

262 മീ​റ്റ​ര്‍ നീ​ള​വും 62 മീ​റ്റ​ര്‍ വീ​തി​യും സൂ​പ്പ​ര്‍ സ്ട്ര​ക്ച​ര്‍ ഉ​ള്‍​പ്പെ​ടെ 59 മീ​റ്റ​ര്‍ ഉ​യ​ര​വും ക​പ്പ​ലി​നു​ണ്ട്. ത​ദ്ദേ​ശീ​യ നി​ര്‍​മി​തി​യാ​യ ഈ ​ക​പ്പ​ല്‍ രാ​ജ്യ​ത്തി​െന്‍റ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത്, മേ​ക്ക്​ ഇ​ന്‍ ഇ​ന്ത്യ സം​രം​ഭം എ​ന്നി​വ​യി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​തി​നാ​ലാ​യി​ര​ത്തി​ലേ​റെ പേ​ര്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കു​വ​ഹി​ച്ചു. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ കൊ​ച്ചി ക​പ്പ​ല്‍​ശാ​ല ജീ​വ​ന​ക്കാ​രാ​ണ്.

Leave a comment

Your email address will not be published. Required fields are marked *