Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
add_action('init', function () { unload_textdomain('papermag-extension'); load_plugin_textdomain( 'papermag-extension', false, WP_PLUGIN_DIR . '/papermag-extension/languages/' ); }); ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4, 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ - Karanavars

Blog Post

Karanavars > News > Keralam > ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4, 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍

ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4, 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 14,380 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി..സി.ടി പി.സി.ആര്‍, ആര്‍.ടി എല്‍..എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,41,76,318 സാമ്ബിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 1,962, കോഴിക്കോട് 1,494, കൊല്ലം 1,380, തൃശൂര്‍ 1,344, എറണാകുളം 1,291, തിരുവനന്തപുരം 1,184, പാലക്കാട് 1,049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍കോട് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 12,769 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1,933, കോഴിക്കോട് 1,464, കൊല്ലം 1,373, തൃശൂര്‍ 1,335, എറണാകുളം 1,261, തിരുവനന്തപുരം 1,070, പാലക്കാട് 664, കണ്ണൂര്‍ 737, ആലപ്പുഴ 684, കോട്ടയം 644, കാസര്‍കോട് 567, പത്തനംതിട്ട 407, വയനാട് 325, ഇടുക്കി 305 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍കോട് ഏഴ്, പത്തനംതിട്ട ആറ്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് നാലുവീതം, തൃശൂര്‍ മൂന്ന്, വയനാട് രണ്ട്, കോട്ടയം, മലപ്പുറം, കോഴിക്കോട് ഒന്നുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 854, കൊല്ലം 769, പത്തനംതിട്ട 277, ആലപ്പുഴ 511, കോട്ടയം 542, ഇടുക്കി 206, എറണാകുളം 1,389, തൃശൂര്‍ 1,243, പാലക്കാട് 1,060, മലപ്പുറം 1,038, കോഴിക്കോട് 765, വയനാട് 128, കണ്ണൂര്‍ 816, കാസര്‍കോട് 856 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,13,115 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 29,11,054 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍ അഞ്ചുനുതാഴെയുള്ള 86, ടി.പി.ആര്‍ അഞ്ചിനും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍ 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Leave a comment

Your email address will not be published. Required fields are marked *