Blog Post

Karanavars > News > latest news > തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്‌റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ പുതുമുഖങ്ങളാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

പ്രതിപക്ഷ നേതാക്കളടക്കം പങ്കെടുത്ത ചടങ്ങില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. തമിഴ്‌നാട്ടില്‍ 158 സീറ്റുകള്‍ നേടിയാണ് ഡി എം കെ അധികാരത്തിലേറിയത്. അണ്ണാ ഡി എം കെ 76 സീറ്റുകള്‍ മാത്രമാണ് നേടിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡി എം കെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ഡി എം കെ ഭരണം പിടിച്ചെടുത്തത്.

പുതുച്ചേരിയില്‍ എന്‍ ഡി എ മന്ത്രിസഭയും ഇന്ന് അധികാരമേല്‍ക്കും. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.

Leave a comment

Your email address will not be published. Required fields are marked *