പാലാ: മാണി സി കാപ്പന് എല്‍ഡിഎഫ് വിട്ടതായി ഔദ്യോഗികമായി അറിയിച്ചു. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫ് ഘടകകക്ഷിയായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്റുമാരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികള്‍ കപ്പനൊപ്പം ചേരുന്നത്. തന്റെ ശക്തി ഐശ്വര്യ കേരളയാത്രയില്‍ തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.