Blog Post

Karanavars > News > latest news > ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നിര്‍ത്തലാക്കി

ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.

വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ട്ട് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താല്ക്കാലികമായി നിര്‍ത്തിവെക്കുന്നു. സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 240 ഓളം ട്രെയിന്‍ സര്‍വീസുകളും രാജ്യത്ത് നിര്‍ത്തലാക്കിയിട്ടുണ്ട്. പഞ്ചാബില്‍ പൊതുഗതാഗതം നിരോധിച്ചു.

Leave a comment

Your email address will not be published. Required fields are marked *