Blog Post

Karanavars > News > Keralam > കൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുകൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

കൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുകൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയില്‍നിന്ന് തിരിച്ചെത്തിയ 76കാരന്‍ മാര്‍ച്ച്‌ 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാല്‍ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്‌. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു.

രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടില്‍ ഐസൊലേഷനില്‍ തുടരുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരത് വ്യക്തമാക്കി.

രോഗിയെ പരിശോധിച്ച ഡോക്ടര്‍ക്ക് പുറമേ അടുത്തിടെ ബ്രിട്ടണ്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ 20കാരിക്കും കര്‍ണാടകയില്‍ പുതുതായി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം പത്തായതായി കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മാള്‍, തീയേറ്റര്‍, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, പാര്‍ക്ക് എന്നിവയെല്ലാം സര്‍ക്കാര്‍ അടച്ചിരുന്നു. അതേസമയം രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 125 ആയി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍, 36 എണ്ണം.

Leave a comment

Your email address will not be published. Required fields are marked *