Blog Post

Karanavars > News > Business > റെക്കോഡ് നേട്ടത്തോടെ സെന്‍സെക്‌സ് തുടക്കം

റെക്കോഡ് നേട്ടത്തോടെ സെന്‍സെക്‌സ് തുടക്കം

ഓഹരി വിപണി ഏഴാമത്തെ ദിവസവും തുടര്‍ച്ചയായി കുതിച്ചു. സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,412200ലേറെ പോയന്റ് ഉയര്‍ന്ന്ത്തി. സെന്‍സെക്‌സ് കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നിലവാരമായ 40,392 പോയന്റിനെയാണ് മറികടന്നത്. നിഫ്റ്റിയില് 11,950 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ അറ് ശതമാനം ഇടിവുണ്ടായി.

ഓഹരി വിലെയ ബാധിച്ചത് പ്രതീക്ഷിച്ചതിലേറെ നഷ്ടം ബാങ്ക് പുറത്തുവിട്ടതാണ്. ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍ മുന്നില്. മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഏഷ്യന്‍ സൂചികകള്. ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഓഹരികളിൽ സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഐഒസി, ഇന്‍ഫോസിസ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അള്‍ട്ര ടെക് സിമെന്റ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഗെയില്‍, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, റിലയന്‍സ്, ഒഎന്‍ജിസി, എല്‍ആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Leave a comment

Your email address will not be published. Required fields are marked *