Blog Post

Karanavars > News > Keralam > ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ പ്ര​തി​പ​ക്ഷം അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും അ​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡി​ജി​പി​യു​ടെ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പോ​ലീ​സി​ല്‍ കേ​ന്ദ്രീ​കൃ​ത പ​ര്‍​ച്ചേ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൊ​ണ്ടു​വ​രുംഇ​തി​നാ​യി മ​ന്ത്രി​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഗാ​ല​ക്‌​സോ​ണ്‍ ക​മ്ബ​നി​ക്ക് കൂ​ട്ടു​നി​ന്ന ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ല്‍​എ ആ​ണ് സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു രൂ​പ മൂ​ല​ധ​ന​മി​ല്ലാ​ത്ത ഗാ​ല​ക്‌​സോ​ണ്‍ ക​മ്ബ​നി​ക്ക് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ, ഗാ​ല​ക്‌​സോ​ണ്‍ ക​മ്ബ​നി​ക്ക് കൂ​ട്ടു​നി​ന്ന ബെ​ഹ്‌​റ​യെ പു​റ​ത്താ​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ അ​ഴി​മ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു

Leave a comment

Your email address will not be published. Required fields are marked *