ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിര സോഫ്റ്റ് വെയര്‍ കമ്ബനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു.
താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് താത്കാലികമായി അടച്ചത്. അതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.
ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാരിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരെ നിരീക്ഷിക്കാനുള്ള നടപടികളും നടത്തിവരികയാണ്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കമ്ബനി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് എച്ച് 1 എന്‍ 1 വൈറസ് മൂലമുണ്ടാകുന്ന പന്നിപ്പനിക്കുണ്ടാവുക.