Blog Post

Karanavars > News > Keralam > സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ; സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ബജറ്റില്‍ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനത്തു വില്‍ക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിര്‍ണയിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

ഇപ്പോള്‍ സംസ്ഥാനത്ത് നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലിറ്റര്‍ കുപ്പി വെള്ളം ചില്ലറ വില്‍പ്പനക്കാര്‍ക്കു എത്തിക്കുന്നത്. എന്നാല്‍ വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. ഇതോടെയാണ് വില മാറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണ നിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരാന്‍ ആലോചനയുണ്ട്. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്.

കമ്ബനികള്‍ ഓരോന്നും ശരാശരി 5000 ലീറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം 200 അനധികൃത കമ്ബനികളും പ്രവര്‍ത്തിക്കുന്നണ്ട്. നിയമപ്രകാരം ഒരു കുപ്പി വെള്ള നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ 12 ലൈസന്‍സ് നേടണം. പൊതുവെ കമ്ബനികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് സോഡ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് നേടിയശേഷം അതിന്റെ മറവിലാണു ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിഐഎസ് നിയമം കര്‍ശനമാക്കുന്നതോടെ അനധികൃത കമ്ബനികള്‍ പൂട്ടിപ്പോകുമെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. ഒരു വിഭാഗം കമ്ബനികള്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മന്ത്രി പി തിലോമത്തമന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *