Blog Post

Karanavars > News > latest news > യു.പിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

യു.പിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

മിര്‍സാപൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. യു.പിയിലെ മിര്‍സാപൂരിലെ രാംപൂര്‍ അതാരി പ്രൈമറി സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളിലെ അംഗന്‍വാടി വിദ്യാര്‍ഥിയായ അഞ്ചല്‍ ആണ് ദാരുണമായി മരിച്ചത്. സ്‌കൂളിലുണ്ടായിരുന്ന കെട്ടിട നിര്‍മാണ സാമഗ്രികളില്‍ തട്ടിയാണ് പെണ്‍കുട്ടി പാത്രത്തിലേക്ക് വീണത്.

അധ്യാപകരും പാചകക്കാരും ചേര്‍ന്ന് കുട്ടിയെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മിര്‍സാപൂരിലെ ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്ബ് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു. പാചകക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍ യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മിര്‍സാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ പട്ടേല്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് എഫ്‌..ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *