Blog Post

Karanavars > News > Keralam > ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ആലപ്പുഴവീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും മാറിടം കടിച്ചുമുറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചുമുറിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ വാദം. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍യുവതിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. പിഴത്തുക യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

Leave a comment

Your email address will not be published. Required fields are marked *