Blog Post

Karanavars > News > Flight > മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര; ചിപ്സൺ ഏവിയേഷൻ സ്പോൺസർഷിപ്പിൽ ദുരൂഹതയെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര; ചിപ്സൺ ഏവിയേഷൻ സ്പോൺസർഷിപ്പിൽ ദുരൂഹതയെന്ന് ആരോപണം

മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാടങ്ങൾ ചൂടുപിടിക്കുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, യാത്രയ്ക്കായി വിമാനം ഏർപ്പാടാക്കിയത് ചിപ്സൺ ഏവിയേഷൻസ് എന്ന സ്വകാര്യ കമ്പനിയാണെന്ന വിവരങ്ങൾ ഇന്ന് പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

കർണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. ഇതിന്റെ ക്രമീകരണങ്ങൾ നടത്തിയത് കഴിഞ്ഞ മൂന്ന് വർഷമായി കേരള പൊലീസിന് വാടക ഹെലികോപ്റ്റർ സേവനം നൽകിവന്ന ചിപ്സൺ ഏവിയേഷനാണ്.

കരാർ ലഭിക്കാൻ വേണ്ടിയാണ് കമ്പനി ഈ സൗജന്യം നൽകിയതെന്ന രീതിയിൽ ഇതിനകം വലിയ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും, അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യാത്ര നടത്തിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സ്പോൺസറുടെ പേര് പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതും പ്രതിപക്ഷത്തിന്റെ സംശയങ്ങൾ ഇരട്ടിപ്പിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *