Blog Post

Karanavars > News > Technologies > ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി. കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ ഇന്ന് നടക്കുന്ന “സർപ്രൈസ് ആൻഡ് ഷൈൻ” വാർഷിക ചടങ്ങിൽ കമ്പനി ഔദ്യോഗികമായി ഈ വിപ്ലവകരമായ സ്മാർട്ട്ഫോൺ അവതരിപ്പിക്കും. പുതിയ സി.ഇ.ഒ ജോൺ ടേർനസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ആദ്യത്തെ വലിയ പ്രൊഡക്റ്റ് ലോഞ്ച് കൂടിയാണിത്.

ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബുക്ക് മാതൃകയിൽ തുറക്കാൻ കഴിയുന്ന ഈ ഫോൾഡബിൾ ഡിവൈസിന് ഏകദേശം 5.5 ഇഞ്ച് പുറം ഡിസ്‌പ്ലേയും, തുറക്കുമ്പോൾ ടാബ്‌ലെറ്റിന് സമാനമായ 7.8 ഇഞ്ച് വലിയ അകത്തെ സ്ക്രീനുമാണ് ഉണ്ടാകുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഡിഫോൾഡ് ചെയ്യുമ്പോൾ അതികട്ടി കുറഞ്ഞ രൂപകൽപ്പനയും, സ്ക്രീനിൽ മടക്കുകൾ വീഴാത്ത നൂതന സാങ്കേതികവിദ്യയും ഇതിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ഫെയ്‌സ് ഐ.ഡിക്ക് പകരം വശങ്ങളിലെ പവർ ബട്ടണിൽ ടച്ച് ഐ.ഡി സംവിധാനമാകും ഫോണിൽ ഉൾപ്പെടുത്തുക. അത്യാധുനിക എ20 പ്രോ ചിപ്പ്, 12 ജി.ബി റാം എന്നിവയോടൊപ്പം എത്തുന്ന ഈ പ്രീമിയം മോഡലിന് ഏകദേശം 2,000 യു.എസ് ഡോളറിനു മുകളിലായിരിക്കും വില. ഐഫോൺ 18 പ്രോ സീരീസിനൊപ്പമാണ് ഈ ഫോൾഡബിൾ ഫോണും ആപ്പിൾ പുറത്തിറക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *