Blog Post

Karanavars > News > Keralam > തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് വിജയം

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് വിജയം

കേരള ക്രിക്കറ്റ് ലീഗിൽ (KCL) ആലപ്പി റിപ്പിൾസിന് ആവേശകരമായ വിജയം. ഇന്നലെ നടന്ന ആവേശോജ്ജ്വലമായ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ 3 വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെടുത്തിയത്. പ്രമുഖ താരങ്ങളായ അജിനാസ്, സിബിൻ ഗിരീഷ് എന്നിവരുടെ മികച്ച പ്രകടനമാണ് ആലപ്പിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ തൃശൂർ ടൈറ്റൻസിന് തുടക്കം മുതൽക്കെ പിഴച്ചു. ആലപ്പി ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിൽ തൃശൂർ നിര തുടരെത്തുടരെ തകർന്നടിഞ്ഞു.

എന്നാൽ ഒൻപതാം വിക്കറ്റിൽ ഒന്നിച്ച ബിജു നാരായണൻ (37) – ആസിഫ് സലാം (21) കൂട്ടുകെട്ടിന്റെ ചെറുത്തുനിൽപ്പാണ് ടീം സ്കോർ 140-ൽ എത്തിച്ചത്. നിശ്ചിത 19.5 ഓവറിൽ തൃശൂർ 140 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആലപ്പിക്ക് വേണ്ടി പന്തെറിഞ്ഞ അജിനാസ് വെറും 20 റൺസ് മാത്രം വഴങ്ങി 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദി മാച്ചമായി.

ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. തൃശൂർ ബൗളർ മുഹമ്മദ് ഇർഷാദ് കളം നിറഞ്ഞാടിയപ്പോൾ ആലപ്പി മുൻനിര ബാറ്റർമാർ പെട്ടെന്ന് തന്നെ പവലിയനിലെത്തി. ഒരു ഘട്ടത്തിൽ 71 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മുന്നിൽക്കണ്ട ആലപ്പിയെ, ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന സിബിൻ ഗിരീഷ്ശ്രീരൂപ് സഖ്യമാണ് രക്ഷിച്ചത്. ഇരുവരും നിർണായക ഘട്ടത്തിൽ 31 റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒടുവിൽ 18.5 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ആലപ്പി റിപ്പിൾസ് ലക്ഷ്യം കണ്ടു.ഈ വിജയത്തോടുകൂടി ടൂർണമെന്റിൽ ആലപ്പിയുടെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. മികച്ച ടീം വർക്കും പോരാവീര്യവുമാണ് ഒടുവിൽ ആലപ്പിക്ക് തുണയായത്.

Leave a comment

Your email address will not be published. Required fields are marked *