Blog Post

Karanavars > News > Keralam > രാഷ്ട്രപതിയുടെ അംഗീകാരം: ഇനിമുതൽ ഔദ്യോഗികമായി ‘കേരളം’ തന്നെ!

രാഷ്ട്രപതിയുടെ അംഗീകാരം: ഇനിമുതൽ ഔദ്യോഗികമായി ‘കേരളം’ തന്നെ!

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരത്തോടെ രാജ്യത്തിന്റെ ഭൂപടത്തിലും ഭരണഘടനയിലും നമ്മുടെ സ്വന്തം നാട് ഇനിമുതൽ ഔദ്യോഗികമായി ‘കേരളം’ എന്നറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിക്കൊണ്ടുള്ള ‘കേരള ബില്ലിനാണ്’ രാഷ്ട്രപതി ഇന്നലെ ഔദ്യോഗിക അംഗീകാരം നൽകിയത്. ഇതോടെ ഈ ചരിത്രപരമായ നിയമനിർമ്മാണം പൂർണ്ണാവസ്ഥയിലായിരിക്കുകയാണ്.

മലയാളഭാഷയിലെ ഉച്ചാരണരീതിക്ക് പൂർണ്ണമായും വിധേയമായി ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തിയാണ് ഔദ്യോഗിക നാമമാറ്റം സാധ്യമാക്കിയിരിക്കുന്നത്. ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ബില്ലിന്മേൽ അന്തിമ നടപടിയുണ്ടായത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും, രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന നിയമസഭ ഈ ബിൽ വീണ്ടും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ ഇരുസഭകളും അതീവ പ്രാധാന്യമുള്ള ഈ ബിൽ പാസാക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ട ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു കൂടി ഒപ്പുവെച്ചതോടെ ഔദ്യോഗികരേഖകളിലും ഭരണഘടനയിലും ഇനിയത് ‘കേരളം’ എന്ന പേരിൽ അറിയപ്പെടും. നീണ്ടകാലത്തെ ഔദ്യോഗിക നടപടികൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *