Blog Post

Karanavars > News > Keralam > കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ മഴ മുന്നറിയിപ്പില്ല

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. എന്നാൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പുകളില്ല.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തിലെ തുലാവർഷ മഴയെ സ്വാധീനിക്കുന്നതായി കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ചൂണ്ടിക്കാട്ടി. നാളെ ആന്ധ്രാപ്രദേശ്–ഒഡീഷ തീരമേഖലയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം.

അതേസമയം, ശബരിമലയിലെ സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടർന്നേക്കും. നവംബർ 24ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *