Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടീസ് - Karanavars

Blog Post

Karanavars > News > latest news > നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് ; 13ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇ ഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജൂണ്‍ 13 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കിയത്. നേരത്തേ ജൂണ്‍ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നല്‍കാന്‍ അന്വേഷണ ഏജന്‍സിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വിദേശത്താണ് രാഹുല്‍. ജൂണ്‍ 5നാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുക.

സോണിയാ ഗാന്ധി നിലവില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. രോഗം ഭേദമായി ജൂണ്‍ 8ന് അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയാ ഗാന്ധി നിലവില്‍ ഐസൊലേഷനിലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് ,സുര്‍ജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുന്പ് വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ ഇഡി നടപടിയില്‍ അപലപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നാഷണല്‍ ഹെറാള്‍ഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ ഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടര്‍മാര്‍.

അതേസമയം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായും പ്രിയങ്ക അറിയിച്ചു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *