Blog Post

Karanavars > News > Slider News > പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം 22 ന്; വേദിയാവുക തവനൂര്‍ വൃദ്ധ സദനം

പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം 22 ന്; വേദിയാവുക തവനൂര്‍ വൃദ്ധ സദനം

പൊന്നാനി: നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം തവനൂര്‍ വൃദ്ധ സദനത്തില്‍.22ന് രാവിലെ 9ന് ചടങ്ങുകള്‍ നടക്കും. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍.

പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവാഹ ആഡംബരങ്ങളില്‍ നിന്നു വിട്ടുമാറി തികച്ചും മാതൃകാപരമായാണ് ചടങ്ങുകള്‍ ഒരുക്കുന്നത്. നിരഞ്ജനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍വച്ച്‌ വിവാഹം നടത്തുന്നതെന്നാണ് വിവരം. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും

Leave a comment

Your email address will not be published. Required fields are marked *