Blog Post

Karanavars > News > latest news > ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രാജീവ്​ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ്​ ആദ്യ റിപ്പോര്‍ട്ട്​.ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യുനിറ്റിന്​ സമീപം ഓക്സിജന്‍ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്​ തീപിടിത്തമുണ്ടായത്​.

ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചു. പൊലീസും അഗ്​നിശമന യുനിറ്റുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​. കെട്ടിടത്തിനകത്ത്​ കരിമ്ബുക പടര്‍ന്നത്​ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്​ തടസം സൃഷ്ടിച്ചു.

ബ്ലോക്കില്‍ കുടുങ്ങിയ 32 രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തേക്ക്​ എത്തിച്ചു. മറ്റു വാര്‍ഡുകളിലേക്ക്​ തീ പടരാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. രോഗികളെയും മറ്റും ഉടനടി മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി. ഷോര്‍ട്ട്​ സര്‍ക്യൂട്ടോ സിലിണ്ടറിലെ വാതക ചോര്‍ച്ചയോ ആവാം​ കാരണമെന്ന്​ കരുതപ്പെടുന്നു. ആരോഗ്യമന്ത്രി എം. സുബ്രമണ്യന്‍, വകുപ്പ്​ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.

Leave a comment

Your email address will not be published. Required fields are marked *