Blog Post

Karanavars > News > latest news > സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം.

രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്ബിലെത്തിച്ചിട്ടുണ്ട്.

നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്ബുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസസിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച്‌ തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.

തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Leave a comment

Your email address will not be published. Required fields are marked *