കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.
ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുല്‍ രാജീവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15 ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ഗൂഗിള്‍ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്ബര്‍ പ്രതി കൈക്കലാക്കി ശേഷം അവരെ ഫോണില്‍ വിളിച്ച് വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസില്‍ പിന്തുടര്‍ന്നു.
സ്ത്രീ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് ഇറങ്ങിയ ഇയാള്‍ ഓട്ടോയില്‍ ബസിനെ പിന്തുദാരുകയും ചെയ്തു. സ്ത്രീ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയില്‍ എത്തിയപ്പോള്‍ ഇവരെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി റബ്ബര്‍ തോട്ടത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് സ്ത്രീയുടെ ഫോണും ഇയാള്‍ കൈക്കലാക്കിയത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ബൈക്കിലെത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്.