Blog Post

Karanavars > News > Keralam > സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധ പരിശീലനം നടത്തുന്ന രണ്ട്​ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്​ ബി.ജെ.പിയും സി.പി.എമ്മുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍.

നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഒരു പൊലീസ്​ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

കണ്ണൂര്‍ പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ്​ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്​ പുലര്‍ച്ചെ വീടിന്​ സമീപത്ത്​ വെച്ചാണ്​ ഹരിദാസ്​ കൊല്ലപ്പെട്ടത്​. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും വെട്ടിമാറ്റി.

പുന്നോലില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം ബ‌ി.ജെ.പി സംഘര്‍ഷം തുടങ്ങിയത്.

ഹരിദാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പുന്നോലില്‍ പൊതുദര്‍ശനമുണ്ടാകും. പുന്നോലിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Leave a comment

Your email address will not be published. Required fields are marked *