Blog Post

Karanavars > News > Keralam > സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ജില്ലാ കോടതി.

വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്.

അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സോളാര്‍ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനയാണ് കേസിന് ആധാരം.

2013 ജൂലൈ ആറിന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്ബനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. സ്റ്റേ ചെയ്യണം എന്ന ഹരജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കൂടെ വാദം പരിഗണിച്ചാണ് കോടതി കീഴ്‌കോടതി ഉത്തരവ് മരവിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *