Blog Post

Karanavars > News > Keralam > യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

യോഗി വിമര്‍ശിച്ചത് കേരളത്തെയല്ല, സംസ്ഥാന സര്‍ക്കാരിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേരള ഗവണ്‍മെന്റിനെ വിമര്‍ശിച്ചു. ഉടനെ അത് കേരളത്തെ വിമര്‍ശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സര്‍ക്കാരിനെ ആര്‍ക്കും വിമര്‍ശിച്ചൂടെ. കേരള ഗവണ്‍മെന്റ് ചെയ്ത തെറ്റായ കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തതാണോ?

കേരളാ ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം വേറൊരു പാര്‍ട്ടിയുടെ നേതാവിന് പറയാന്‍ പറ്റൂലേ? കേരളത്തില്‍ ഭീകരവാദം വളരുന്നുവെന്ന് യോഗിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലേ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐസിസ് റിക്രൂട്ട്‌മെന്റ്‌ നടക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തിലെ നാല് ഭീകരപ്രവര്‍ത്തകരാണ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്. അവരെ സഹായിക്കുന്ന ഒരു സര്‍ക്കാരിനെ കുറിച്ച്‌ പറയാതിരിക്കാന്‍ പറ്റുമോ? ഉത്തര്‍പ്രദേശില്‍ ശവം ഗംഗയില്‍ ഒഴുകുകയാണെന്ന് ഈ മുഖ്യമന്ത്രി പ്രചരിപ്പിച്ചല്ലോ. എവിടുന്നാ അദ്ദേഹത്തിനത് കിട്ടിയത്. അന്ന് ആര്‍ക്കും ഇത്തരത്തിലൊരു വികാരമൊന്നുമുണ്ടായില്ലാലോ.’- സുരേന്ദ്രന്‍ പറഞ്ഞു.

കേരളാ ഗവണ്‍മെന്റിനെക്കുറിച്ചോ, കേരളത്തിലെ ഭരണ പരാജയത്തെക്കുറിച്ചോ പറയുന്നത് എങ്ങനെയാണ് കേരളാ വിരുദ്ധമാകുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. യുപി ഗവണ്‍മെന്റിനെ വിമര്‍ശിക്കുമ്ബോള്‍ ഉത്തര്‍പ്രദേശ് എന്ന് പറയില്ലേ, കര്‍ണാടക ഗവണ്‍മെന്റിനെ വിമര്‍ശിക്കുമ്ബോള്‍ കര്‍ണാടക എന്ന് പറയില്ലേ, ഇതിപ്പോള്‍ കേരളത്തെ വിമര്‍ശിച്ചെന്നാണ് ചിലയാളുകള്‍ പറയുന്നത്. കേരളത്തെ ആരു വിമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂക്ഷിച്ച്‌ വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Leave a comment

Your email address will not be published. Required fields are marked *