Blog Post

Karanavars > News > Keralam > മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സുസജ്ജം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സുസജ്ജം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.

സംസ്ഥാനത്ത് കൊറോണ ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലായിടത്തും മരുന്നുകളും ആവശ്യമായ സൗകര്യങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

ആശുപത്രികളില്‍ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കിടക്കകള്‍, നോര്‍മല്‍ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റര്‍, ഓക്‌സിജന് ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂടുതലായി നിയമിക്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണയായാലും അല്ലാത്ത രോഗമായാലും ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്‌ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാം തരംഗത്തില്‍നിന്ന് മൂന്നാം തരംഗത്തിലെത്തുമ്ബോള്‍ 1588 അധിക കിടക്കകള്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരന്‍ മാത്രമേ ഉണ്ടാകാവു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *