Blog Post

Karanavars > News > Keralam > വി എസിന്‌ കോവിഡ്‌; ആശുപത്രിയിലേക്ക്‌ മാറ്റി

വി എസിന്‌ കോവിഡ്‌; ആശുപത്രിയിലേക്ക്‌ മാറ്റി

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു.

വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

കുറച്ചുനാളുകളായി പൊതുപരിപാടികള് ഒഴിവാക്കിയും സന്ദര്ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

Leave a comment

Your email address will not be published. Required fields are marked *