Blog Post

Karanavars > News >

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം: സംസ്ഥാനതലത്തിൽ വിപുലമായ അനുസ്മരണത്തിന് സി.പി.എം

കേരള രാഷ്ട്രീയത്തിന്റെ കുലപതിയും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. 2025 ജൂലൈ 21-നായിരുന്നു വി.എസിന്റെ വിയോഗം. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം അനുസ്മരണ സമ്മേളനങ്ങളും വിവിധ പരിപാടികളും സംഘടിപ്പിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കേരളത്തിലെ ജനകീയ സമരങ്ങളെയും പതിറ്റാണ്ടുകളോളം നയിച്ച വി.എസിന്റെ വിപ്ലവകരമായ ജീവിതം വരുംതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നതാണ് അനുസ്മരണ പരിപാടികളുടെ പ്രധാന ലക്ഷ്യം. സാമൂഹിക നീതിക്കും അടിച്ചമർത്തപ്പെട്ടവരുടെ […]

Read More

വി എസിന്‌ കോവിഡ്‌; ആശുപത്രിയിലേക്ക്‌ മാറ്റി

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. കുറച്ചുനാളുകളായി പൊതുപരിപാടികള് ഒഴിവാക്കിയും സന്ദര്ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

Read More

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.

Read More