Blog Post

Karanavars > News > Economy > ചെറുകിട ഓഹരികളെ കൈവിട്ട് റീട്ടെയിൽ നിക്ഷേപകർ; സുരക്ഷിത താവളം തേടി വൻകിട കമ്പനികളിലേക്കും ലാർജ് ക്യാപ് ഫണ്ടുകളിലേക്കും വൻ നിക്ഷേപ പ്രവാഹം

ചെറുകിട ഓഹരികളെ കൈവിട്ട് റീട്ടെയിൽ നിക്ഷേപകർ; സുരക്ഷിത താവളം തേടി വൻകിട കമ്പനികളിലേക്കും ലാർജ് ക്യാപ് ഫണ്ടുകളിലേക്കും വൻ നിക്ഷേപ പ്രവാഹം

ഓഹരി വിപണിയിലെ നിക്ഷേപ രീതികളിൽ വലിയ മാറ്റം പ്രകടമാകുന്നു. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളിലെ അമിതമായ വിലക്കയറ്റവും മൂല്യനിർണ്ണയത്തിലെ ഉയർന്ന നിരക്കുകളും (High Valuations) കാരണം റീട്ടെയിൽ നിക്ഷേപകർ ഇവയിൽ നിന്നുള്ള തങ്ങളുടെ നിക്ഷേപം കുറയ്ക്കുകയാണ്. പകരം, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ വളർച്ച ലക്ഷ്യമിട്ട് നിക്ഷേപകർ വൻകിട കമ്പനികളുടെ ഓഹരികളിലേക്കും (Large-cap stocks) ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിലേക്കും ശ്രദ്ധ തിരിക്കാൻ തുടങ്ങിയിട്ടുണ്ട്.

വിപണിയിലെ സമീപകാല തിരുത്തലുകളും ചെറുകിട ഓഹരികളിലെ ഉയർന്ന ചാഞ്ചാട്ടവുമാണ് നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് എം.ഡി നിലേഷ് ഷാ ഉൾപ്പെടെയുള്ള പ്രമുഖ വിപണി വിദഗ്ധർ, സ്മോൾ-മിഡ് ക്യാപ് വിഭാഗങ്ങളിലെ അമിതമായ ആവേശത്തിനെതിരെ നേരത്തെ തന്നെ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറാകാതെ, ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകുന്ന അടിത്തറയുള്ള കമ്പനികളിലേക്ക് പണം മാറ്റുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം നിക്ഷേപകരും.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലാർജ് ക്യാപ് ഫണ്ടുകളുകളിലേക്കുള്ള നിക്ഷേപങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് പ്രസിഡന്റും ഡെപ്യൂട്ടി സി.ഇ.ഒയുമായ സൗഗത ചാറ്റർജി വ്യക്തമാക്കിയത്. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലാണ് റീട്ടെയിൽ നിക്ഷേപകർ വൻകിട ഓഹരികളെ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *