Blog Post

Karanavars > News > Keralam > തുലാവർഷം കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുകയാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കുന്നുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനുമുള്ള ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.

നാളെ 08/11/2026-ന് ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും പൊതുജനങ്ങൾ പാലിക്കേണ്ട ജാ​ഗ്രതാനിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

Leave a comment

Your email address will not be published. Required fields are marked *