Blog Post

Karanavars > News > Court > ഫോം 6 വിവാദ മാറ്റങ്ങൾ പിൻവലിച്ചു; സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ വഴങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ 

ഫോം 6 വിവാദ മാറ്റങ്ങൾ പിൻവലിച്ചു; സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ വഴങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ 

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലെ ഫോം 6 അപേക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കും സുപ്രീം കോടതിയുടെ ശക്തമായ വിമർശനങ്ങൾക്കും പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർണായക തിരുത്തലിന് തയ്യാറായി. പുതിയ വോട്ടർമാർ സമർപ്പിക്കേണ്ട ഫോം 6-ൽ വരുത്തിയ വിവാദപരമായ ഭേദഗതികളും അനുബന്ധ ചോദ്യങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ ഇന്ന് ഔദ്യോഗികമായി പിൻവലിക്കുകയായിരുന്നു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുൻകാല SIR വിവരങ്ങളും പ്രത്യേക സത്യവാങ്മൂലവും ഓൺലൈൻ അപേക്ഷകളിൽ ഉൾപ്പെടുത്തിയതാണ് വലിയ വിവാദങ്ങൾക്കും പ്രതിപക്ഷ പാർട്ടികളുടെ ഹർജികൾക്കും വഴിതുറന്നത്. നിയമപരമായ ഔദ്യോഗിക ഭേദഗതികൾ വരുത്താതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ ഇത്തരമൊരു വ്യവസ്ഥ കൂട്ടിച്ചേർത്തതിനെ സുപ്രീം കോടതി രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രതിരോധത്തിലായ കമ്മിഷൻ തങ്ങളുടെ ഓൺലൈൻ പോർട്ടലുകളിൽ നിന്ന് SIR അനുബന്ധ സത്യവാങ്മൂലം ഒഴിവാക്കുകയും ഇനിമുതൽ സാധാരണ ഫോം 6 മാത്രം അപേക്ഷകൾക്കായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ വോട്ടർമാർ നേരിട്ടിരുന്ന വലിയ സങ്കീർണതകൾക്കാണ് പരിഹാരമായിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *