Blog Post

Karanavars > News > Economy > സ്വർണവില കുത്തനെ ഇടിയുന്നു; ആശങ്കയിൽ നിക്ഷേപകർ

സ്വർണവില കുത്തനെ ഇടിയുന്നു; ആശങ്കയിൽ നിക്ഷേപകർ

കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത ഇടിവ്. വിപണിയിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും യു.എസിലെ ഉയർന്ന പണപ്പെരുപ്പ നിരക്കുമാണ് സ്വർണവില പെട്ടെന്ന് താഴാൻ പ്രധാന കാരണം. ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളും ഡോളറിന്റെ കരുത്തുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകളെ എത്തിച്ചിരുന്ന ട്രെൻഡിന് ഇപ്പോൾ ചെറിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച സ്വർണം, ഈ മാസത്തിന്റെ അവസാനത്തിലേക്ക് എത്തിയപ്പോഴേക്കും വൻ തിരിച്ചടിയാണ് നേരിടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് വിലയിൽ വലിയ വ്യത്യാസം വരുന്നത് സാധാരണ നിക്ഷേപകരിലും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്. വിപണിയിലെ ഈ അപ്രതീക്ഷിത ഇടിവ് തുടരുമോ അതോ വില വീണ്ടും പഴയ ഉയരങ്ങളിലേക്ക് തിരികെ കയറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും വ്യാപാരികളും. എങ്കിലും, ആഗോള വിപണിയിലെ മാക്രോ ഇക്കണോമിക് ഘടകങ്ങളും പണപ്പെരുപ്പ തോതുമാണ് വരും ദിവസങ്ങളിലെ സ്വർണവിലയുടെ ഗതി നിർണ്ണയിക്കുക.

Leave a comment

Your email address will not be published. Required fields are marked *