Blog Post

Karanavars > News > Career > പ്ലാനിംഗ് ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്കെതിരെ ഹൈക്കോടതി

പ്ലാനിംഗ് ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്കെതിരെ ഹൈക്കോടതി

ഇന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിയമന പരീക്ഷയിലെ ക്രമക്കേടുകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെ (PSC) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പരീക്ഷയിലെ 58 ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താത്തത് ഗുരുതരമായ വീഴ്ചയും പ്രത്യക്ഷത്തിലുള്ള അഴിമതിയുമല്ലേ എന്ന് കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പിഎസ്‌ടിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

ക്രമക്കേടിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും, സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി പിഎസ്‌സി ചെയർമാനും അംഗങ്ങളും പൂർണ്ണമായും സഹകരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിനെ ‘ക്ലറിക്കൽ മിസ്റ്റേക്ക്’ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ കഴിയില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. നോട്ടീസ് നൽകിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തത് ചോദ്യം ചെയ്ത കോടതി, പിഎസ്‌സിയുടെ ഹർജിയിലെ നിയമസാധുതയെക്കുറിച്ചും സംശയം പ്രകടിപ്പിച്ചു. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *