Blog Post

Karanavars > News > crime > ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജൻ അനധികൃത സ്വത്ത് സമ്പാദന കേസ്: കൂടുതൽ ചോദ്യം ചെയ്യലിന് വിജിലൻസ്

ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജൻ അനധികൃത സ്വത്ത് സമ്പാദന കേസ്: കൂടുതൽ ചോദ്യം ചെയ്യലിന് വിജിലൻസ്

കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഉദ്യോഗസ്ഥയെ വരുന്ന ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. കഴിഞ്ഞ ഇന്നലെ പ്രജനി രാജന്റെ കൊച്ചി തേവരയിലെ ഓഫീസിലും എറണാകുളം പച്ചാളത്തെ വസതിയിലും വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും, 788 യു.എസ്. ഡോളറും, കൂടാതെ 190 ഗ്രാം സ്വർണാഭരണങ്ങളും സ്വർണനാണയങ്ങളും ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഏകദേശം 2.75 കോടി രൂപയിലധികം (63 ശതമാനത്തോളം) അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വൻകിട നികുതി വെട്ടിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്നുവെന്നാണ് പ്രധാന ആരോപണം.

പിടിച്ചെടുത്ത പണവും ബാങ്ക് രേഖകളും അക്കൗണ്ട് വിവരങ്ങളും ഇന്നലെ തന്നെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പ്രജനി രാജനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിന്റെ പശ്ചാത്തലത്തിൽ സർവീസ് സംഘടനയും ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഉദ്യോഗസ്ഥയ്ക്ക് കുരുക്ക് മുറുകുമെന്നാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *