Blog Post

Karanavars > News > Goverment > ഇ.എസ്.എ കരട് വിജ്ഞാപനം: അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി ഇന്ന്

ഇ.എസ്.എ കരട് വിജ്ഞാപനം: അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി ഇന്ന്

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കാനുള്ള ഇന്ന് അവസാന തീയതി. ജനവാസ മേഖലകളെയും കാർഷിക ഭൂമിയെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സമഗ്രമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇന്നലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 131 വില്ലേജുകളാണ് പരിസ്ഥിതിലോല പരിധിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് 33 വില്ലേജുകളെ പൂർണ്ണമായി ഒഴിവാക്കണമെന്നും, ബാക്കിയുള്ളവയിൽ തന്നെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി വിസ്തൃതി 8590 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ വരുന്നതോടെ സ്വന്തം ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളും കൃഷിയും തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് മലയോര കർഷകരും പൊതുജനങ്ങളും.

Leave a comment

Your email address will not be published. Required fields are marked *