Blog Post

Karanavars > News > Court > മാസപ്പടി കേസ്: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ഇന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന്റെ തുടർനടടികൾ തീരുമാനിക്കാൻ ഡി.ജി.പിക്ക് അധികാരം നൽകി സർക്കാർ. സി.എം.ആർ.എൽ (CMRL) മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ശുപാർശയും കത്തുമാണ് സർക്കാരിന്റെ പുതിയ നീക്കത്തിന് ആധാരം.

ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സമ്പാദ്യം തടയുന്നതിന്റെ ഭാഗമായും ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് ഡി.ജി.പിക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന തരത്തിലുള്ള നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവരും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതായി സൂചനയുണ്ട്.

ഇഡി കൈമാറിയ കത്തും രേഖകളും പൂർണ്ണമായി അവഗണിക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രാരംഘട്ട അന്വേഷണങ്ങൾക്ക് ശേഷം മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന പോലീസ് മേധാവി ഉടൻ ഔദ്യോഗിക ഉത്തരവിടും. അഴിമതിയുടെ ഭാഗമായ ആരെയും വെറുതെ വിടില്ലെന്നും നിയമപരമായ നടപടികൾ കർശനമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കേരളത്തിൽ വലിയ കോലാഹലങ്ങൾക്ക് വഴിവെച്ചിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

Leave a comment

Your email address will not be published. Required fields are marked *