Blog Post

Karanavars > News > International >  തിരഞ്ഞെടുപ്പിനു ശേഷം യുദ്ധം അവസാനിക്കും, എണ്ണവില കുറയും: ഡൊണാൾഡ് ട്രംപ്

 തിരഞ്ഞെടുപ്പിനു ശേഷം യുദ്ധം അവസാനിക്കും, എണ്ണവില കുറയും: ഡൊണാൾഡ് ട്രംപ്

യു.എസ്‌. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്നും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴുമാറ്റമായി തുടരുന്ന യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിയെ തോൽപ്പിക്കാൻ ഇറാൻ മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ യു.എസ്‌. ഇടക്കാല തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാനു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംഘർഷത്തിന് അന്ത്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം മൂലം കത്തരുന്ന അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പെട്രോൾ വില ഗാലന് രണ്ടു ഡോളറി താഴെയായി കുറയുമെന്നാണ് ട്രംപിന്റെ പ്രവചനം. എന്നാൽ വിപണിയിലെ ഈ വലിയ മാറ്റത്തിന് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷവും അൽപ്പം കൂടി സമയം എടുത്തേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, ട്രംപിന്റെ ഈ അവകാശവാദങ്ങളെ സാമ്പത്തിക വിദഗ്ധർ പൂർണ്ണമായി മുഖവിലയ്ക്കെടുക്കുന്നില്ല. രാഷ്ട്രീയ കലണ്ടറുകൾക്കപ്പുറം വിതരണ-ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. യു.എസ്‌. തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്ന റിപ്പബ്ലിക്കൻ ഭരണകൂടത്തിന് സാധാരണക്കാരുടെ ഇടയിലെ ഉയർന്ന വിലക്കയറ്റവും ഇന്ധനക്ഷാമവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഹൊർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും എണ്ണവിലക്കയറ്റവും ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *